ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍
കഴിഞ്ഞദിവസം തെക്കന്‍ ബൈറൂലെ ഒമ്പത് നില കെട്ടിടത്തില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.
ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബത ബായിയെ വധിച്ചെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം തെക്കന്‍ ബൈറൂലെ ഒമ്പത് നില കെട്ടിടത്തില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. മുതിര്‍ന്ന ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യംവച്ചെന്ന് പറഞ്ഞെങ്കിലും ഹൈദം അലിയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു.
അതേസമയം അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നതോടെ റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നതാണ് നിര്‍ത്തിയത്. റഷ്യയില്‍ നിന്നുള്ള രണ്ട് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം പ്രഖ്യാപിച്ച ഉപരോധം ഇന്നാണ് നിലവില്‍ വന്നത്.
റിലയന്‍സ് റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ എത്തിക്കുകയും അതിനുശേഷം സംസ്‌കരിച്ച് വിദേശ രാജ്യങ്ങളില്‍ കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍, ഇന്ത്യന്‍ വ്യോമശക്തിയുടെ ഭാവി പുനര്‍നിര്‍മ്മിക്കാന്‍ സാധ്യതയുള്ള ഒരു സുപ്രധാന സൈനിക നിര്‍ദ്ദേശം മോസ്‌കോ ന്യൂഡല്‍ഹിക്ക് മുന്നില്‍ വച്ചു. റഷ്യ അഞ്ചാം തലമുറ ടൗ57 സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനുള്ള സാങ്കേതികവിദ്യ ഡല്‍ഹിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.