Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനഘട്ട പോളിങ് ആരംഭിച്ചു, 1,105 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്

അവസാനഘട്ട  പോളിങ് ആരംഭിച്ചു, 1,105 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്
, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (07:33 IST)
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ് ആരംഭിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിൽ അഞ്ച് വീതം ജില്ലകളിലാണ് പോളിങ് നടന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീങ്ങനെ അവസാന നാലൂ ജില്ലകളിലാണ് പോളിങ് നടക്കുന്നത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867വാർഡുകളിലായി 22,151 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 89,74,993 വോട്ടർമാരാണ് ഈ നാലു ജില്ലകളിലായും ഉള്ളത്.
 
10,842 ബൂത്തുകളാണ് നാല് ജില്ലകളിലുമായി സജ്ജീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 1,105 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണ് വോട്ട് രേഖപ്പെടുത്താനാവുക. ഇന്നലെ വൈകിട്ട് മൂന്നുമണി മുതൽ വോട്ടെടുപ്പ് അവസാനിയ്ക്കുന്നതിന് മുൻപ്‌വരെ കൊവിഡ് ബാധ സ്ഥിരീകരിയ്ക്കുന്നവർക്കും വൈകിട്ട് ആറുമണിയ്ക്ക് വീട്ട് രേഖപ്പെടുത്താം   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4,698 പേർക്ക് കൊവിഡ്, 5,258 രോഗമുക്തർ