Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തെരെഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്

Local Body elections

അഭിറാം മനോഹർ

, വ്യാഴം, 11 ഡിസം‌ബര്‍ 2025 (15:41 IST)
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന്. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധി ദിവസമായിരുന്നിട്ടും 21ന് (ഞായറാഴ്ച) തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
 
കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥ പ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാനാകില്ല. 21 ഞായറാഴ്ച പൊതു അവധിയാണ്. ഈ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടതായി വരും. ഈ പ്രതിസന്ധി മറികടക്കാനാണ് പൊതുതിരെഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തില്‍ ഒഴിവ് ദിവസം ബാധകമല്ലാതെയാക്കി ചട്ടഭേദഗതി കൊണ്ടുവന്നത്.
 
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മിനിസിപ്പാലിറ്റി എന്നിവയില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്,മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പ്പറേഷനില്‍ പകല്‍ 11.30നും സത്യപ്രതിജ്ഞ നടത്തണം. ചടങ്ങ് കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാകും യോഗത്തില്‍ അധ്യക്ഷനാകേണ്ടത്.
 
കോര്‍പ്പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് എന്ന് വേണമെന്ന് യോഗം തീരുമാനിക്കും. ക്രിസ്മസിന് ശേഷമാകും ഈ തെരെഞ്ഞെടുപ്പുകള്‍ നടക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നൽകേണ്ടത്, അതിലെന്ത് തെറ്റ്, സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ