Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറ്റിവച്ച തദ്ദേശഭരണ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

മാറ്റിവച്ച തദ്ദേശഭരണ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

എ കെ ജെ അയ്യര്‍

, വ്യാഴം, 21 ജനുവരി 2021 (12:08 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ മാറ്റിവച്ച തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഏഴു തദ്ദേശ ഭരണ വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇതാണ് ഇപ്പോള്‍ നടത്തുന്നത്.
 
കൊല്ലം ജില്ലയിലെ പന്മന ഗ്രാമ പഞ്ചായത്തിലെ പറമ്പിമുക്ക് (05 വാര്‍ഡ്), ചോല (13),  ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ പി.എച്ച്.സി വാര്‍ഡ് (07), എറണാകുളം ജില്ലയിലെ കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37) എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍.
 
ഇതിനൊപ്പം കോഴിക്കോട്ടെ മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07) എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആര് മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കും.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗികളുടെ സ്വകാര്യത: ഓപ്പറേഷന്‍ സ്‌ക്രീനിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോടതിയെ സമീപിക്കും