ഇടുക്കി: പതിനാറംഗങ്ങള്‍ ഉള്ള ഗ്രാമ പഞ്ചായത്തില്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചതെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് പദവി ബി.ജെ.പിക്ക് ലഭിച്ചു. ഇതോടെ ജില്ലയില്‍ ആദ്യമായി ബി.ജെ.പിക്ക് ആദ്യമായി പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിക്കുന്ന ആദ്യ പഞ്ചായത്തായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത്.
ഇതിനു മുഖ്യ കാരണം പഞ്ചായത് പ്രസിഡന്റ് പദവി ഇത്തവണ പട്ടികജാതി വിഭാഗത്തിനാണ് സംവരണം ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് വിജയിച്ച ഏക അംഗം ബി.ജെ.പി യുടെ സുരേഷ് മാത്രമാണ്. ഇതോടെ സുരേഷ് പഞ്ചായത്ത് പ്രസിഡന്റായി.
പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ആകെ 9 അംഗങ്ങളുണ്ട്. എല്‍.ഡി.എഫ് പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ രണ്ട് പേരും പരാജയപ്പെട്ടു. യു.ഡി.എഫിനാകട്ടെ 6 അംഗങ്ങളുമുണ്ട്. ഇതിലും ആരും തന്നെ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരില്ല. തെരഞ്ഞെടുപ്പ് യോഗം ചേര്‍ന്നപ്പോള്‍ സംവരണ പദവിയിലേക്ക് മറ്റാരും ഇല്ലാത്തതിനാല്‍ സുരേഷിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് വരണാധികാരി പ്രഖ്യാപിച്ചു.
തുടര്‍ന്ന് സുരേഷ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ഇതിനൊപ്പം ഉച്ച കഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രതിനിധി 9 വോട്ടു നേടി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.