Publish Date: Fri, 18 Jun 2021 (10:49 IST)
Updated Date: Fri, 18 Jun 2021 (10:51 IST)
വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഓരോ ദിവസം ഇടവിട്ടാണ് സര്‍വീസ് നടത്തേണ്ടത്. വെള്ളിയാഴ്ച ഒറ്റ അക്ക നമ്പരുള്ള ബസുകള്‍ക്ക് ഓടാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറും സര്‍വീസ് നടത്താം.
എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.