Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്‌ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ

ലോക്ക്‌ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ
, വെള്ളി, 14 മെയ് 2021 (18:25 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലുള്ള ലോക്ക്ഡൗൺ ഒരാഴ്‌ച്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മെയ് 23 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
 
വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന് ശുപാര്‍ശ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം,തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മെയ് 16 വരെയാണ് നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് ഐഎംഎ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുമാത്രയില്‍ 6.6 തീവ്രതയില്‍ ഭൂകമ്പം; 2004 ല്‍ സുനാമിക്ക് കാരണം ഇങ്ങനെയൊരു ഭൂചലനം