ലോക്ക്ഡൗണ്‍ ആയതിനാല്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പറ്റൂ. എന്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം. എന്നാല്‍, ചിലര്‍ ഇത് ദുരുപയോഗിക്കുന്നു. കല്യാണത്തിന്റെ ഭാഗമായി മുത്തശ്ശിക്ക് വാങ്ങിയ സാരി കൊടുക്കാന്‍ പോയ യുവാവ് ട്രാപ്പിലായി. മുത്തശ്ശി താമസിക്കുന്ന വീട്ടിലേക്ക് പുതിയ സാരിയുംകൊണ്ട് വാഹനത്തില്‍ ഇറങ്ങിയതാണ് യുവാവ്. വഴിയില്‍ പൊലീസ് ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ മുത്തശ്ശിക്ക് സാരി കൊടുക്കാനാണെന്ന് യുവാവ് പറയുകയായിരുന്നു. പിന്നീട് 500 രൂപ ഇയാളെ കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. മുത്തശ്ശിക്ക് സാരി കൊടുക്കാതെ യുവാവ് തിരിച്ചുപോകുകയും ചെയ്തു.