Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി
, വെള്ളി, 30 ഏപ്രില്‍ 2021 (18:21 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ അടച്ചിടൽ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
 
മെയ് 4 മുതൽ സംസ്ഥാനത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങ‌ൾ ഏർപ്പെടുത്തും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരിൽ പരിശോധന നടത്തും. ഓക്‌സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ല. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ഭീതി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 37,199 പേര്‍ക്ക്; ഒറ്റദിവസം 49 മരണങ്ങള്‍