Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനകീയ ഹോട്ടൽ, 20 രൂപയ്‌ക്ക് ഊണ് !

ജനകീയ ഹോട്ടൽ, 20 രൂപയ്‌ക്ക് ഊണ് !

ജോര്‍ജി സാം

തിരുവനന്തപുരം , ചൊവ്വ, 7 ഏപ്രില്‍ 2020 (15:06 IST)
തലസ്ഥാന നഗരി നിവാസികൾക്ക് കോവിഡ് നിയന്ത്രണ കാലത്തു ആശ്വാസമെന്നോണം ഇരുപതു രൂപയ്ക്ക് ഊണുമായി ജനകീയ ഹോട്ടൽ ചൊവ്വാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കും. തിരുവനന്തപുരം നഗരസഭയും കുടുംബശ്രീയും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.
 
തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപമുള്ള നഗരസഭാ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് ഇത് പ്രവർത്തിക്കുന്നത്. അതേസമയം 25 രൂപ നൽകിയാൽ ഊണ് പാഴ്‌സലായി വീടുകളിൽ എത്തിക്കാനും തയ്യാറെടുപ്പുണ്ട്. ഇതിനായി നഗരസഭാ വോളന്റിയര്‍മാരും കുടുംബശ്രീ അംഗങ്ങളെ സഹായിക്കുമെന്ന് നഗരസഭാ മേയർ ശ്രീകുമാർ അറിയിച്ചു.
 
തുടക്കത്തിൽ ഉച്ചയൂണ് മാത്രമാവും ഉണ്ടാവുക. പിന്നീട് ആവശ്യക്കാർ കൂടുന്നതോടെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും തയ്യാറാക്കാനുള്ള ശ്രമത്തിലാണിവർ. ജനകീയ ഹോട്ടലിലെ ഫോൺ നമ്പർ : 7034000843, 7012285498, 6235740810

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർവ്വകാല റെക്കോർഡിൽ സ്വർണം, തീ വില!