Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് മീന്‍ പിടുത്തം; ഇതര സംസ്ഥാന തൊഴിലാളികളടക്കം 20 പേര്‍ അറസ്റ്റില്‍

Lock down

അനിരാജ് എ കെ

മലപ്പുറം , ചൊവ്വ, 21 ഏപ്രില്‍ 2020 (12:58 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് മീന്‍ പിടിച്ച ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ള 20 പേരെ പൊലീസ് അറസ്റ്റുചെയ്തു. ആലത്തൂര്‍ പടിയിലെ തോട്ടിലാണ് ഇവര്‍ കൂട്ടം കൂടി മീന്‍പിടിക്കുന്നത് പൊലീസിന്റെ ഡ്രോണ്‍ ക്യാമറയില്‍ കിട്ടിയത്. ഇതറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടി വീഴുന്നത്.
 
പിടിയിലായവരില്‍ ഏഴുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. സ്റ്റേഷനില്‍ എത്തിച്ച് കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചു. ജോലിയില്ലാതെ വെറുതെയിരുന്നപ്പോള്‍ സമയം കളയാന്‍ വേണ്ടിയാണ് തോട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയതെന്നാണ് അതിഥി തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞത്. പിടിച്ച മീനും വലയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ തിരുത്ത്; ചെങ്ങന്നൂരിനെയും മുഹമ്മയെയും ഒഴിവാക്കി