ലോക്ക് ഡൌണില്‍ വീട്ടില്‍ അഭയം നല്‍കിയ സുഹൃത്തിന്‍റെ ഭാര്യയുമായി യുവാവ് മുങ്ങി

ജോര്‍ജി സാം
ബുധന്‍, 20 മെയ് 2020 (22:07 IST)
ലോക്ക്ഡൗണില്‍ അഭയം നല്‍കിയ സുഹൃത്തിന്‍റെ ഭാര്യയുമായി യുവാവ് മുങ്ങി. മൂവാറ്റുപുഴയിലാണ് സംഭവം. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ പിറ്റേദിവസം മൂന്നാറിലേക്ക് പോകാനായി മൂവാറ്റുപുഴയിലെത്തിയതായിരുന്നു യുവാവ്. എന്നാല്‍ മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ക്ക് വാഹനമൊന്നും ലഭിക്കാതെ കുടുങ്ങിപ്പോയി.
 
അപ്പോഴാണ് മൂവാറ്റുപുഴയില്‍ ഒരു പഴയ സുഹൃത്തിന്‍റെ വീടുള്ള കാര്യം യുവാവിന് ഓര്‍മ്മ വന്നത്. എവിടുന്നൊക്കെയോ സുഹൃത്തിന്‍റെ നമ്പര്‍ കണ്ടെത്തി വിളിച്ചു. താന്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിപ്പോയെന്നും എങ്ങനെയെങ്കിലും സഹായിക്കണം എന്നു പറഞ്ഞു. ഉടന്‍ തന്നെ സുഹൃത്ത് കാറുമായി എത്തി യുവാവിനെ കൊണ്ടുപോയി. ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്‍റെ വീട്ടില്‍ കഴിഞ്ഞു.
 
ഇതിനിടെ സുഹൃത്തിന്‍റെ ഭാര്യയുമായി പ്രണയം ആരംഭിച്ചു. മൂന്നാറിലേക്ക് പോകാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ ഇനി പൊയ്ക്കൊള്ളാന്‍ സുഹൃത്ത് പറഞ്ഞിട്ടും പോകാന്‍ യുവാവ് കൂട്ടാക്കിയില്ല. ഇതോടെ രണ്ടുപേരും തമ്മില്‍ ഇടഞ്ഞു. കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ യുവാവ് മൂന്നാറിലേക്ക് പോയി.
 
എന്നാല്‍ ദിവസങ്ങള്‍ക്കകം കാറുമായെത്തി യുവതിയെയും കുട്ടികളെയും അതില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇതോടെ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സുഹൃത്ത് പൊലീസിനെ സമീപിച്ചു.
 
യുവതി മടങ്ങിയെത്തി കുട്ടികളെ ഭര്‍ത്താവിന് വിട്ടുനല്‍കിയ ശേഷം കാമുകനൊപ്പം മടങ്ങുകയും ചെയ്‌തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments