കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരം; നാലുപേരെ അറസ്റ്റുചെയ്തു

സുബിന്‍ ജോഷി
ചൊവ്വ, 21 ഏപ്രില്‍ 2020 (12:32 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരം നടത്തിയ ഉസ്താദ് അടക്കം നാലുപേര്‍ അറസ്റ്റിലായി. ന്യൂമാഹി പെരിങ്ങാടിയിലെ മമ്മി മുക്ക് ജുമാ മസ്ജിദിലാണ് നിസ്‌കാരം നടന്നത്. അറസ്റ്റുചെയ്തവരെ പൊലീസ് ക്വാറന്റൈനിലേക്ക് മാറ്റി.
 
പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കില്‍ റഹ്മത്ത് മന്‍സിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസില്‍ നൗഷാദ് (30), പെരിങ്ങാടി പുത്തന്‍പുരയില്‍ പി ഉമ്മര്‍ (60), പെരിങ്ങാടി റഹ്മത്ത് ഹൗസില്‍ ഇ.പി.സക്കറിയ (62) എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിനെതിരെ കേസെടുത്തത്. ഇതില്‍ നാലുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ നാല് പേരെയും കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
 
കണ്ണൂരില്‍ മെയ് മൂന്നുവരെ കര്‍ശന ലോക്ക് ഡൗണാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ആവശ്യ സാധനങ്ങള്‍ പോലും വാങ്ങിക്കുവാന്‍ അനുവദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

82 വയസ്സായി അധികാരക്കൊതി തീരുന്നില്ലല്ലോ, നിലം തൊടാതെ തോൽപ്പിക്കും, മുല്ലപ്പള്ളിക്കെതിരെ നാദാപുരത്ത് പോസ്റ്റർ

വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്, ട്രംപുമായി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം

മയക്കുമരുന്ന് കടത്തുന്നു, മെക്സിക്കോ, ക്യൂബ, കൊളംബിയ അയൽക്കാരെല്ലാം പ്രശ്നക്കാർ, മുന്നറിയിപ്പുമായി ട്രംപ്

നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും

അടുത്ത ലേഖനം
Show comments