Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ ഏറ്റവും അധികം രോഗികളുള്ളത് കണ്ണൂരിൽ, വീടിനു പുറത്തിറങ്ങിയാൽ പിടിവീഴും; നിയന്ത്രം കടുപ്പിച്ച് പൊലീസ്

കേരളത്തിൽ ഏറ്റവും അധികം രോഗികളുള്ളത് കണ്ണൂരിൽ, വീടിനു പുറത്തിറങ്ങിയാൽ പിടിവീഴും; നിയന്ത്രം കടുപ്പിച്ച് പൊലീസ്

അനു മുരളി

, ചൊവ്വ, 21 ഏപ്രില്‍ 2020 (10:37 IST)
കേരളത്തിൽ ഏറ്റവും അധികം കൊവിഡ് 19 കേസുകളുള്ളത് കണ്ണൂരിൽ ആണ്. ഇന്നലെ മാത്രം 6 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ 52 രോഗികൾ നിലവിൽ കണ്ണൂർ ജില്ലയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഗ്രാമങ്ങളടക്കം അടച്ചിടാനുള്ള തീരുമാനമാണുളളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. 
 
അറസ്റ്റ് ചെയ്യുന്നതിനോടൊപ്പം, ഇത്തരക്കാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്. കണ്ണൂരില്‍ വിവിധ ഭാഗങ്ങളിലായി 18 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഉള്ളവരെ വീടിന് പുറത്തിറങ്ങാന്‍ പോലും സമ്മതിക്കില്ല. അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ വളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുചീകരണ തൊഴിലാളിക്ക് കൊവിഡ്: രാഷ്ട്രപതി ഭവനിലെ നൂറോളം പേർ നിരീക്ഷണത്തിൽ