Publish Date: Sat, 09 May 2020 (16:18 IST)
Updated Date: Sat, 09 May 2020 (16:20 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂരില്‍ അഫ്‌സല്‍, ഷംസുദീന്‍, മുഹമ്മദാലി,അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറിയാട് മസ്ജിദുല്‍ ബിലാല്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിനാണ് അറസ്റ്റ്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കൂട്ടംകൂടരുതെന്ന് നേരത്തേ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റുചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കുന്നംകുളത്ത് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥിച്ചതിന് പതിമൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്‍വാതില്‍ വഴിയായിരുന്നു ആളുകള്‍ ആളുകള്‍ പള്ളിയില്‍ പ്രവേശിച്ചത്. കുട്ടികള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ ഉടനെ കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.