Webdunia - Bharat's app for daily news and videos

Install App

സ്ഥാനാര്‍ത്ഥിയെ കുറിച്ച് കൂടുതല്‍ അറിയണോ, കെവൈസി ആപ്പിലറിയാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 ഏപ്രില്‍ 2024 (20:41 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക്  കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്  കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
 
തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക് അറിയാനാവും. നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
 
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോക്‌സഭ തിരഞ്ഞെടുപ്പ് സെലക്ട് ചെയ്ത് മണ്ഡലം നല്‍കിയാല്‍ അവിടെ മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍ ലഭ്യമാകും. സ്ഥനാര്‍ഥികളുടെ പേര് ടൈപ്പ് ചെയ്ത് നല്‍കിയും തിരച്ചില്‍ നടത്താനാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അടുത്ത ലേഖനം
Show comments