Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lok Sabha Election 2024: ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകരുത്; രണ്ടും കല്‍പ്പിച്ച് സിപിഎം, പ്ലാന്‍ മുഖ്യമന്ത്രിയുടേത് !

തൃശൂര്‍, തിരുവനന്തപുരം എന്നീ സീറ്റുകളാണ് നിലവിലെ അവസ്ഥയില്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിക്കുന്നത്

Lok Sabha Election 2024 - Pinarayi Vijayan

WEBDUNIA

, തിങ്കള്‍, 8 ഏപ്രില്‍ 2024 (15:37 IST)
Lok Sabha Election 2024 - Pinarayi Vijayan

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരാതിരിക്കാന്‍ ബൂത്ത് തലത്തില്‍ ശക്തമായ പ്രചരണം തുടരണമെന്ന് സിപിഎമ്മിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇന്ത്യന്‍ രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് കേരളമാണെന്ന വസ്തുത കൂടുതല്‍ പ്രകടമാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനായി പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് തന്നെ ബിജെപി വിരുദ്ധ പ്രചരണം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 
 
തൃശൂര്‍, തിരുവനന്തപുരം എന്നീ സീറ്റുകളാണ് നിലവിലെ അവസ്ഥയില്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിക്കുന്നത്. രണ്ടിടത്തും എല്‍ഡിഎഫിനായി മത്സരിക്കുന്നത് സിപിഐയുടെ സ്ഥാനാര്‍ഥികളാണ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി ഈ മണ്ഡലങ്ങളില്‍ ബിജെപി വിരുദ്ധ പ്രചരണം ഇനിയും ശക്തമാക്കണമെന്ന് മുഖ്യമന്ത്രിക്ക് അഭിപ്രായമുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഏകീകരിക്കപ്പെട്ടാല്‍ രണ്ടിടത്തും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. 
 
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്നുണ്ട്. ബിജെപിക്ക് ഏതെങ്കിലും നേരിയ സാധ്യതയുള്ള ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് പദ്ധതിയുണ്ട്. പൊതു സമ്മേളനങ്ങളില്‍ ബിജെപിയെ കടന്നാക്രമിക്കുകയാണ് മുഖ്യമന്ത്രി. ഒപ്പം കോണ്‍ഗ്രസിനുള്ളിലെ 'ബിജെപി മമത'യും മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ പ്രചരണം മുന്നോട്ടു കൊണ്ടുപോകുന്നത്. കേരളത്തില്‍ എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്താകുമെന്ന ഉറച്ച പ്രതീക്ഷയാണ് എല്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പ്രകടമാക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്സ് 75,000ത്തിലേക്ക് കുതിക്കുന്നു, നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത് 22,600ന് മുകളിൽ