Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണം

Lok Sabha election 2024

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ഏപ്രില്‍ 2024 (08:29 IST)
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്ന് രാവിലെ 10 മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണം ഉണ്ടാകും. കാട്ടാക്കടയിലേക്കുള്ള മുഴുവന്‍ റോഡുകളും അടയ്ക്കും. ഇവിടേക്ക് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഒന്നും കടത്തി വിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതല്‍ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാര്‍ക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു
 
പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ്. ഇതിശേഷമാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചരണത്തിനെത്തുന്നത്. രാവിലെ 11 നാണ് കുന്നംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയപടി ജീവിതം ഇനി സാധ്യമല്ല, കള്ളി എന്നതാണ് ഇപ്പോഴത്തെ മേല്‍വിലാസം; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിദ്യ വിജയന്‍