Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന്റെ അപരന്‍ മത്സരരംഗത്ത്; സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

Suresh Gopi

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 ഏപ്രില്‍ 2024 (17:27 IST)
തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന്റെ അപരന്‍ മത്സരരംഗത്തുണ്ട്. അതേസമയം സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. അഞ്ചുപേരുടെ പത്രികകളാണ് തള്ളിയത്. ഇതോടെ മത്സരരംഗത്ത് പത്തുപേര്‍ മാത്രമായി. എന്നാല്‍ വിഎസ് സുനില്‍കുമാറിന്റെ അപര സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറിന്റെ പത്രിക സ്വീകരിച്ചു
 
ആകെ ലഭിച്ച 15 നാമനിര്‍ദ്ദേശ പത്രികകളില്‍ അഞ്ചെണ്ണമാണ് തള്ളിയത്. തൃശൂര്‍ ലോകസഭാ മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതുനിരീക്ഷക പി.പ്രശാന്തി, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായി. ഏപ്രില്‍ ഏട്ടിന് വൈകിട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാം. അന്നേദിവസം തന്നെ ചിഹ്നങ്ങള്‍ അനുവദിക്കും.
 
മണ്ഡലത്തിലെ നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍- സുരേഷ് ഗോപി (ബിജെപി), നാരായണന്‍ (ബിഎസ്പി), വി എസ് സുനില്‍കുമാര്‍ (സിപിഐ), കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി), എം എസ് ജാഫര്‍ ഖാന്‍ (സ്വതന്ത്രന്‍), സുനില്‍കുമാര്‍ (സ്വതന്ത്രന്‍), പ്രതാപന്‍ (സ്വതന്ത്രന്‍), കെ ബി സജീവ് (സ്വതന്ത്രന്‍), ജോഷി (സ്വതന്ത്രന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് വൈകുന്നേരം ഈ രണ്ടുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത