Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്സഭാ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഫോണിലൂടെ പരാതിപ്പെടാം! 100മിനിറ്റിനുള്ളില്‍ നടപടി

Lok Sabha election 2024

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 മാര്‍ച്ച് 2024 (13:51 IST)
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന്‍ തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സി-വിജില്‍) ആപ്പ്. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി സി-വിജില്‍ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. ഇത്തരത്തില്‍ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
 
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം. 2024 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍വിഎസ്വി പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് മുഖേന വഴി അപേക്ഷ സമര്‍പ്പിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

" ആ ഗോപിയല്ല, ഈ ഗോപി", സുരേഷ് ഗോപിയെ അനുഗ്രഹിച്ചുകൊണ്ടുള്ള പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ