Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല; സമ്പൂര്‍ണ ഡ്രൈ ഡേ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിനു ആരംഭിക്കും

Lok Sabha Election Result June 4 Dry Day

രേണുക വേണു

, തിങ്കള്‍, 3 ജൂണ്‍ 2024 (08:04 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ജൂണ്‍ നാല് ചൊവ്വാഴ്ച (നാളെ) സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ. 24 മണിക്കൂര്‍ മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളും തുറക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. 
 
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണും. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്, മഴ തുടരും