Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്

Lokayukta Bill Approves

രേണുക വേണു

, വ്യാഴം, 29 ഫെബ്രുവരി 2024 (07:43 IST)
ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിനു നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. 
 
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറിയത്. 
 
ലോക്പാല്‍ ബില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ല ഇതെന്നും അതുകൊണ്ടു തന്നെ കേരള നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിന് അംഗീകാരം നല്‍കാം എന്ന നിയമോപദേശമാണ് രാഷ്ട്രപതിക്ക് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ