Select Your Language

Notifications

webdunia
webdunia
webdunia
webdunia

DYFI: കേന്ദ്രത്തിനെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഇന്ന്; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലക്ഷകണത്തിനു ആളുകള്‍ പങ്കെടുക്കും

ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് എ.എ.റഹീം കാസര്‍ഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും

DYFI, Manushya Changala, DYFI protest, CPIM

രേണുക വേണു

, ശനി, 20 ജനുവരി 2024 (08:12 IST)
Manushya Changala - DYFI

DYFI: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും അവഗണനകള്‍ക്കെതിരെയും പ്രതിരോധച്ചങ്ങല തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ. സിപിഐഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനു മുന്നില്‍ ദേശീയ പാതയിലൂടെ തീരുവനന്തപുരം രാജ്ഭവന്‍ വരെയാണ് ചങ്ങല തീര്‍ക്കുന്നത്. 
 
ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് എ.എ.റഹീം കാസര്‍ഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി.ജയരാജന്‍ രാജ്ഭവനു മുന്നില്‍ അവസാന കണ്ണിയാകും. വൈകിട്ട് അഞ്ചിനു കൈകോര്‍ത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതു സമ്മേളനം നടക്കും. 20 ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്‌ഐ പ്രതീക്ഷിക്കുന്നത്. 
 
വിവിധ ട്രേഡ് യൂണിയനുകള്‍, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ മനുഷ്യച്ചങ്ങലയില്‍ അണിചേരും. കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ട്രേഡിംഗ് എന്ന പേരിൽ കൂടുതൽ പണം എന്ന വിളി വന്നു : വിശ്വസിച്ച വ്യാപാരിക്ക് 963300 രൂപ നഷ്ടപ്പെട്ടു