മുഖ്യമന്ത്രിക്ക് ഉപലോകായുക്തയുടെ ക്ലീന്‍ ചിറ്റ്; നടപടി അനൌചിത്യമെന്ന് ലോകായുക്ത
മുഖ്യമന്ത്രിക്ക് ഉപലോകായുക്തയുടെ ക്ലീന്‍ ചിറ്റ്; നടപടി അനൌചിത്യമെന്ന് ലോകായുക്ത
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കും ഉപലോകായുക്ത ക്ലീന്‍ ചിറ്റ് നല്കിയതില്‍ ലോകായുക്തയ്ക്ക് അതൃപ്‌തി. കഴിഞ്ഞദിവസം, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കേസ് ഇല്ലെന്ന പരാമര്‍ശം ഉപലോകായുക്ത നടത്തിയിരുന്നു. ഇതിനെതിരെയാണ് ലോകായുക്ത രംഗത്തെത്തിയത്.
ലോകായുക്ത പരിഗണിക്കുന്ന കേസുകളിൽ ഉപലോകായുക്ത അഭിപ്രായം പറയുന്നത് അനൗചിത്യമാണ്. താൻ ഇന്ത്യയിൽ പോലും ഇല്ലാത്തപ്പോഴാണ് ഇത്തരം വാർത്ത വന്നത്. അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കുന്നത് മുൻജന്മ പാപമാണെന്നും ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും എതിരായ അഴിമതി കേസ് പരിഗണിക്കവെ ആയിരുന്നു ലോകായുക്ത അതൃപ്തി അറിയിച്ചത്. മുന്‍ കെ പി സി സി അംഗം അഗസ്റ്റിന്‍റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയായിരുന്നു ഇന്ന് ലോകായുക്ത പരിഗണിച്ചത്.
ഹൈക്കോടതിയുടെ അനുമതിയോടെ റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് പുറത്താക്കിയ ഫന്‍വറിനെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരായ ആരോപണം.