Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു

പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു

Loknath behra news
തിരുവനന്തപുരം , വെള്ളി, 30 ജൂണ്‍ 2017 (17:12 IST)
സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ടിപി സെൻകുമാറിൽ നിന്നുമാണ് ബെഹ്റ അധികാരമേറ്റത്.

വൈകുന്നേരം 4.30നു പൊലീസ് ആസ്‌ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേല്‍ക്കുകയായിരുന്നു.

സർവീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്ന് ബെഹ്റ പൊലീസ് മേധാവിയാക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് ഓര്‍ക്കണം”; ചൈനയ്‌ക്ക് ചുട്ട മറുപടിയുമായി ജയ്റ്റ്‍ലി