Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയുയർത്തി വയനാട് മണ്ഡലം, രാഹുൽ സ്വന്തമാക്കിയത് 7.6 ലക്ഷം വോട്ടുകൾ

തലയുയർത്തി വയനാട് മണ്ഡലം, രാഹുൽ സ്വന്തമാക്കിയത് 7.6 ലക്ഷം വോട്ടുകൾ
, വ്യാഴം, 23 മെയ് 2019 (22:10 IST)
രാഹുൽ ഗന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ തന്നെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരുന്നു, രാഹുൽ ഗാന്ധിയുടെയുടെ വമ്പൻ ഭൂരിപക്ഷവും രാഹുലിന് രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുകയാണ്. 4,31,770 എന്ന മാജിക്കൽ ഭൂരിപക്ഷമാണ് വയനട്ടിൽ രാഹുൽ ഗാന്ധി സ്വന്തമാക്കിയത്. 7,06,367 ലക്ഷം വോട്ടുകളാണ് രാഹുൽ ഗന്ധിക്ക് അകെ ലഭിച്ച വോട്ടുകൾ,
 
മണ്ഡലത്തിൽ സി പി ഐ സ്ഥാനാർത്ഥിയായ പി പി സുനീർ 2,74,597 ലക്ഷം എന്ന ഭേതപ്പെട്ട വോട്ടുകൾ ലഭിച്ചു. എന്നാൽ വയനാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായ തുഷാർ വെള്ളപ്പള്ളി ചിത്രത്തിൽ തന്നെ ഉണ്ടായിരുന്നില്ല. 78,816 വോട്ടുകൾ മാത്രമാണ് തുഷാൻ വള്ളാപ്പള്ളിക്ക് നേടാനായത്. മണ്ഡലത്തിൽ സി പി എമ്മിന് ഒരു ലക്ഷത്തോളം വോട്ടുകളുടെ കുറവ് 2014നെ അപേക്ഷിച്ച് ഉണ്ടായിട്ടുണ്ട്. 
 
എൻ ഡി എക്കും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിൽ കുറവുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വ്യകിപ്രഭവം ഈ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാക്കി മാറ്റി എന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തന്നെയാണ്  കേരളത്തിലാകെ കോൺഗ്രസിന് അട്ടിമറി വിജയം സ്വന്തമാക്കാൻ സഹായിച്ചത് എന്നാണ് വിലയിരുത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ തോൽവി എന്റെ കരണത്തേറ്റ അടി: പരാജയത്തെ കുറിച്ച് പ്രകാശ്‌രാജ്