Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

അഭിറാം മനോഹർ
ചൊവ്വ, 7 മെയ് 2024 (13:41 IST)
BJP Kerala,Loksabha elections
ലോകസഭാ തിരെഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരും വിജയം ഉറപ്പെന്ന വിലയിരുത്തലുമായി ബിജെപി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ വിലയിരുത്തി സംസ്ഥാന നേതൃത്വം പറയുന്നു. ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുവിഹിതം നേടുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.
 
തിരുവനന്തപുരത്ത് ശശി തരൂരിനെ രണ്ടാമനാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. നേമം, വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം എന്നീ മേഖലകളിലെ വോട്ടുകളാകും ബിജെപിയുടെ വിജയത്തിന് നിര്‍ണായകമാകുക. പാറശാലയില്‍ രണ്ടാം സ്ഥാനത്തും കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാമതാണെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. തൃശൂരില്‍ കോണ്‍ഗ്രസിനെ രണ്ടാമതാക്കി സുരേഷ് ഗോപി വിജയിക്കും. നാല് ലക്ഷത്തോളം വോട്ടുകള്‍ ലഭിക്കും. ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 3 ലക്ഷം വോട്ടെങ്കിലും പാര്‍ട്ടി പിടിക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. കെ സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വിജയിക്കില്ലെങ്കിലും വോട്ട് ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments