ആയിരം കൊടുത്താല്‍ രണ്ടായിരം തിരിച്ചുകിട്ടും, പിന്നെയും കൊടുത്താല്‍ ഉള്ളത് മൊത്തം പോകും; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ വീഴരുത്, പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ
പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ജാഗ്രതരായിരിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ആദ്യം നല്‍കുന്ന ചെറിയ തുക ഇരട്ടിയാക്കി നല്‍കി ആള്‍ക്കാരുടെ വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിക്കുന്നതാണ് സാമ്പത്തിക തട്ടിപ്പിന്റെ രീതി. ഇത്തരം ആളുകളെ സൂക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ മാത്രം പണം നിക്ഷേപം നടത്തണമെന്നും പൊലീസ് അറിയിച്ചു.
കേരള പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ
നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക.
പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കണം. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.