Webdunia - Bharat's app for daily news and videos

Install App

65 ലക്ഷം അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങി, പൊലീസില്‍ പരാതി നല്‍കി യുവാവ്!

Webdunia
വെള്ളി, 12 ജൂലൈ 2019 (17:38 IST)
65 ലക്ഷം രൂപ സമ്മാനത്തുക അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയതോടെ യുവാവ് പൊലീസിനെ സമീപിച്ചു. മൂന്നാര്‍ സ്വദേശി ആര്‍ ഹരികൃഷ്ണനാണ് സുഹൃത്ത് സാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 
 
ഹരികൃഷ്ണനും സാബുവും ഒരുമിച്ചാണ് ഈ ലോട്ടറി ടിക്കറ്റെടുത്തത്. കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് തിങ്കളാഴ്ച കുഞ്ചിത്തണ്ണിയില്‍ നിന്നാണ് വാങ്ങിയത്. 30 രൂപ മുടക്കി വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിക്കുകയായിരുന്നു. ആ സമയത്ത് ടിക്കറ്റ് ഹരികൃഷ്ണന്‍റെ കൈയിലായിരുന്നു.
 
സാബുവിനെയും ബ്ലോക്ക് പഞ്ചായത്തംഗം നെല്‍‌സണേയും കൂട്ടി ഹരികൃഷ്ണന്‍ മൂന്നാര്‍ എസ് ബി ഐ ശാഖയിലെത്തി. എന്നാല്‍ സമ്മാനത്തുക രണ്ടുപേര്‍ക്കായി വീതിക്കണം എന്നതിനാല്‍ രണ്ടുപേരുടെയും പേരില്‍ ജോയിന്‍റ് അക്കൌണ്ട് എടുക്കണമെന്നും പിറ്റേ ദിവസം എത്താനും ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആ സമയത്ത് സാബുവിന്‍റെ കൈയ്യിലായി ലോട്ടറി ടിക്കറ്റ്.
 
അടുത്ത ദിവസം ബാങ്കില്‍ പോകാനായി സാബുവിനെ വിളിച്ച ഹരികൃഷ്ണന്‍ ഞെട്ടി. ഫോണ്‍ സ്വിച്ച് ഓഫ്. വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. സാബു മുങ്ങിയതാണെന്ന് ഹരികൃഷ്ണന് മനസിലായി. തുടര്‍ന്ന് ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
 
മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു ഒറ്റയ്ക്കാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഇയാളുടെ യഥാര്‍ത്ഥ സ്വദേശമോ അഡ്രസോ ഹരികൃഷ്ണന് അറിയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments