Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീർ മുതൽ കന്യാകുമാരി വരെ ബിജെപി അധികാര‌ത്തിലെത്തും: യോഗി ആദിത്യനാ‌ഥ്

കേരളത്തിൽ താമര വിരിയുമെന്ന് യോഗി

webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (09:00 IST)
കശ്മീർ മുതൽ കന്യാകുമാരി വരെ ബിജെപി അധികാരത്തിൽ വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലെന്നും യോഗി അവകാശപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ മുഴുവൻ ബിജെപി അധികാരത്തിലെത്തുമെന്ന യോഗിയുടെ പ്രവചനം.
 
രാജ്യത്തെ ജനങ്ങളുടെ വികസനോന്മുഖ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് ബിജെപിയുടെ ചരിത്രവിജയം കാരണമാകുമെന്നും യോഗി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ടിനു കീഴിൽ കേരളം, കർണാടക, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും ഭാവിയിൽ താമര വിരിയുമെന്ന് യോഗി അവകാശപ്പെട്ടു. 
 
നേരത്തേ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും സമാനമായ അവകാശവാദമാണ് മുന്നോട്ട് വെച്ചത്. 2015 ആകുമ്പോഴേ‌ക്കും ഇന്ത്യയിലെ ഓരോ തരി മണ്ണും ബിജെപിയുടേതാകുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രവചനം.

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

ഇനി വെറും 7 വർഷം, ഭാരതത്തിലെ ഓരോ തരി മണ്ണും ബിജെപി സ്വന്തമാക്കും: കെ സുരേന്ദ്രൻ