Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

ചെങ്ങന്നൂരിൽ വിജയിച്ചില്ലെങ്കിൽ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന് അമിത് ഷാ

ചെങ്ങന്നൂരിൽ എന്തുവിലകൊടുത്തും ജയിക്കും, നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ

ചെങ്ങന്നൂരിൽ വിജയിച്ചില്ലെങ്കിൽ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന് അമിത് ഷാ
, ഞായര്‍, 4 മാര്‍ച്ച് 2018 (11:49 IST)
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ കേരളാ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ബിജെപി നേതൃയോഗത്തിലെ പ്രധാന സംസാരവിഷയമായിരുന്നു അമിത് ഷായുടെ ഈ വാക്കുകൾ. 
 
കേരളത്തിൽ ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.
 
തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ നിലവിലുള്ള എല്ലാ പാര്‍ട്ടി നേതാക്കളേയും ഒഴിവാക്കി അവിടെ പൂര്‍ണമായും കേന്ദ്ര നേതാക്കളെ കൊണ്ടുവരും. അതിന്റെ നിയന്ത്രണം അമിത് ഷാ ഏറ്റെടുക്കും എന്നായിരുന്നു തീരുമാനം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും അതിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദ്ധതികള്‍ രൂപീകരിക്കുക ഈ താത്കാലിക കമ്മറ്റിയായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുവിന്റെ ദേഹത്ത് ഉണ്ടായിരുന്നത് അൻപത് മുറിവുകൾ