രാത്രി 12മണിക്ക് ചാര്‍ജര്‍ എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി; വീട്ടുകാര്‍ പിന്നാലെ എത്തി പിടികൂടി
രാത്രി 12മണിക്ക് ചാര്‍ജര്‍ എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി; വീട്ടുകാര്‍ പിന്നാലെ എത്തി പിടികൂടി
കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകന്‍ ശ്രമം. തിരുവനന്തപുരം
മെഡിക്കല്‍ കോളേജിനു സമീപത്ത് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം.
കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശിയായ യുവാവിനൊപ്പം പോയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയെയാണ് നടുറോഡില്‍ വെച്ച് ബന്ധുക്കള്‍ ബലമായി പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചത്.
ഞായറാഴ്‌ച രാത്രി 12 മണിക്കാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. മൊബൈല്‍ ചാര്‍ജര്‍ വീടിന് പുറത്താണെന്നും എടുക്കാന്‍ പോകുകയാണെന്നും പറഞ്ഞ് മുറിയില്‍ നിന്നും പുറത്തെത്തിയ പെണ്‍കുട്ടി പുറത്തു കാത്തുനിന്ന കാമുകനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.
കാമുകനൊപ്പം കാറില്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി വിവരം മാതാവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഇതോടെ ബന്ധുക്കള്‍ യുവതിക്ക് പിന്നാലെ പോകുകയും രണ്ടരമണിയോടെ മെഡിക്കല്‍ കോളേജിനു സമീപത്തു നിന്നും പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ തടഞ്ഞു.
കാറില്‍ നിന്നും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതിനിടെ സമീപവാസികളും യാത്രക്കാരും വിഷയത്തില്‍ ഇടപെടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയത്തില്‍ കേസെടുത്തതോടെയാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടത്.