Publish Date: Sat, 16 Jun 2018 (17:10 IST)
Updated Date: Sat, 16 Jun 2018 (17:13 IST)
കാഞ്ഞങ്ങാട്: കാസർകോട്ടിലെ കാഞ്ഞങ്ങാട് നിന്നും ഭർത്തവിന്റെ പണവും സ്വർണ്ണവുമായി കാമുകനൊപ്പം കടന്ന യുവതിയെ ആന്ധ്രപ്രദേശിൽ നിന്നും കണ്ടെത്തി. ഒരു മാസം മുൻപ് യുവതി കാമുകനോടൊപ്പം നാടുവിടുകയായിരുന്നു.
ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം യുവതിയെ കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ യുവതി ആന്ധ്രപ്രദേശിലുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്ന് യുവതിയെ നാട്ടിലെത്തിച്ച് കൊടതിയിൽ ഹാജറാക്കി.