Lunar Eclipse in Kerala: പൂര്‍ണ ചന്ദ്രഗ്രഹണം കേരളത്തില്‍ എപ്പോള്‍ ദൃശ്യമാകും?
ഇന്ത്യന്‍ സമയം 3.46 മുതല്‍ 4.29 വരെയാണ് പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്
Lunar Eclipse in Kerala: അടുത്ത മൂന്നു വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39 നു ഗ്രഹണം ആരംഭിക്കുമെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിക്കുന്നത്. പൂര്‍ണ ഗ്രഹണം 3.45 ന് ആരംഭിക്കും. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12 ന് അവസാനിക്കും. തുടര്‍ന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19 ന് അവസാനിക്കും.
കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ല. ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക. ഇന്ത്യന്‍ സമയം 3.46 മുതല്‍ 4.29 വരെയാണ് പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്. കേരളത്തില്‍ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് ആറ് മണിയോടെയാണ്. അതിനാല്‍ കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല. എന്നാല്‍ അല്‍പ നേരം ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ആറ് മണി മുതലാണ് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുക. 7.26 വരെ ഉപച്ഛായാഗ്രഹണവും കേരളത്തില്‍ ദൃശ്യമാകും.