'ഒരിക്കലും തോൽക്കരുതായിരുന്നുവെന്ന് അവർ പറഞ്ഞു’- മുസ്ലിം ലീഗ് കോൺഗ്രസ് അനുഭാവികൾ വരെ തന്നെ വിളിക്കുന്നുവെന്ന് എംബി രാജേഷ്

Webdunia
വെള്ളി, 14 ജൂണ്‍ 2019 (11:12 IST)
താൻ ഒരിക്കലും ലോകസഭ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പാടില്ലായിരുന്നുവെന്ന് നിരവധി പേർ തന്നോട് പറഞ്ഞെന്ന് പാലക്കാട് മുൻ എംപി എംബി രാജേഷ്. രാഹുൽ ഗാന്ധി കേന്ദ്രത്തിൽ ജയിക്കുമെന്ന് കരുതി എതിർകക്ഷിക്ക് വോട്ട് ചെയ്ത പലരും തങ്ങളുടെ വോട്ട് പാഴായെന്ന് പറഞ്ഞതായി എം ബി രാജേഷ് വ്യക്തമാക്കുന്നു. 
 
രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അരോചകമായ തരത്തിലേക്ക് മാറിപോയെന്നും എംബി രാജേഷ് പറഞ്ഞു. തന്നെ തോൽപ്പിച്ചതിൽ ഖേദം രേഖപ്പെടുത്തി ലഭിക്കുന്നത് നൂറുകണക്കിന് സന്ദേശങ്ങളാണെന്നും എംബി രാജേഷ് പറഞ്ഞു. എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ, സമൂഹത്തിലെ പല വിഭാഗങ്ങളിൽ നിന്നുള്ള മുനുഷ്യരുടെ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകൾ, ടെലഫോൺ കോളുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവയുടെ പ്രളയമാണ്. കോൺഗ്രസ്, മുസ്ലിം ലീഗ് അനുഭാവികൾ എന്നെ വിളിക്കുന്നു.
 
തെരഞ്ഞെടുപ്പിൽ തോൽക്കാൻ പാടില്ലായിരുന്നുവെന്ന് അവർ പറയുന്നു. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് പോരാട്ടം നടക്കും, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവും എന്നീ പ്രചരണങ്ങൾ അവരെ സ്വാധീനിച്ചുവെന്നാണ് പറയുന്നത്. അവർക്കതിൽ ഇപ്പോൾ വിഷമമുണ്ടെന്ന് രാജേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments