‘മറ്റെന്തെങ്കിലും സംസാരിക്കാം’; രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി രാഹുൽ ഗാന്ധി

വയനാട് സന്ദർശന വേളയിലാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വികാരം രാഹുലിനെ അറിയിച്ചത്.

ചൊവ്വ, 11 ജൂണ്‍ 2019 (12:28 IST)
കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർത്ഥന രാഹുൽ ഗാന്ധി നിരസിച്ചതായി റിപ്പോർട്ട്. രാജിയിൽ നിന്നും പിന്മാറണമെന്ന, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ‌പിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും അഭ്യർഥന മുഴവൻ കേൾക്കാൻ പോലും രാഹുൽ തയ്യാറായില്ലെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. 
 
വയനാട് സന്ദർശന വേളയിലാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വികാരം രാഹുലിനെ അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിന് അല്ലാതെ ആർക്കും പാർട്ടിയെ നയിക്കാൻ കഴിയില്ലെന്ന് ഇരുവരും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കേരള നേതാക്കളുടെ ആവശ്യം മുഴുമിപ്പിക്കാൻ പോലും രാഹുൽ അനുവദിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നമുക്കു മറ്റു കാര്യങ്ങൾ സംസാരിക്കാം എന്നു പറഞ്ഞ് രാഹുൽ വിഷയത്തിൽ നിന്നും വഴുതി മാറുകയായിരുന്നു‌വെന്നാണ് റിപ്പോർട്ടിലുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 110 മണിക്കൂർ കഴിഞ്ഞു, രക്ഷപ്പെടുത്തി മണിക്കൂറുകൾ തികയും മുൻപേ രണ്ട് വയസുകാരന് ദാരുണാന്ത്യം