തെമ്മാടിത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കില്ല, ജയശങ്കറെ മര്യാദ പഠിപ്പിക്കും: എം ബി രാജേഷ്

അജു ജോണ്‍സണ്‍
ശനി, 7 ഡിസം‌ബര്‍ 2019 (17:32 IST)
സാമൂഹ്യവിമര്‍ശകനായ അഡ്വ.ജയശങ്കറിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് സി പി എം നേതാവും മുന്‍ എം‌പിയുമായ എം ബി രാജേഷ്. വാളയാര്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ജയശങ്കറിന്‍റെ ആരോപണത്തിനെതിരെയാണ് രാജേഷ് രംഗത്തുവന്നിരിക്കുന്നത്.
 
എന്ത് തെമ്മാടിത്തരം പറഞ്ഞാലും അത് കേട്ടുകൊണ്ടിരിക്കുന്ന ആളല്ല താനെന്നും ജയശങ്കറെ മര്യാദ പഠിപ്പിക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാജേഷിന്‍റെ പ്രതികരണം. 
 
പുലഭ്യം പറയുന്നത് അലങ്കാരമായും ഭൂഷണമായും കൊണ്ടുനടക്കുന്നയാളാണ് അഡ്വ.ജയശങ്കര്‍. ആരെയും എന്തും പറയാന്‍ ജന്‍‌മാവകാശമുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. ജയശങ്കറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും രാജേഷ് പ്രതികരിച്ചു. തനിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഡി ജി പിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
 
താന്‍ നിയമനടപടിയെ ഭയക്കുന്ന ആളല്ലെന്നും എം ബി രാജേഷിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അഡ്വ.ജയശങ്കര്‍ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments