സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി
സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി
Publish Date: Sat, 08 Sep 2018 (14:59 IST)
Updated Date: Sat, 08 Sep 2018 (15:01 IST)
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി. 'പ്രളയത്തെത്തുടർന്ന് സംസ്ഥാനത്ത് ആറ് പവർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉൽപ്പാദനത്തിൽ 350 വാൾട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്' എം എം മണി പറഞ്ഞു.
അതേസമയം, പി കെ ശശി വിഷയത്തിൽ കുറ്റക്കാരെന്ന് കണ്ടാൽ ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ച സ്‌ത്രീക്ക് എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.