ഇടുക്കി ഡാം ഷട്ടറുകൾ ഒറ്റയടിക്ക് തുറക്കില്ല; എം എം മണി
						
		
						
				
ഇടുക്കി ഡാം ഷട്ടറുകൾ ഒറ്റയടിക്ക് തുറക്കില്ല; എം എം മണി
			
		          
	  
	
		
										
								
																	ഇടുക്കി അണക്കെട്ടിലെ വെള്ളം ഒറ്റയടിക്ക് തുറന്നുവിടില്ലെന്ന് എം എം മണി. ഒറ്റയടിക്ക് തുറന്നുവിടാതെ ഘട്ടംഘട്ടമായി മാത്രമേ തുറന്നുവിടുകയുള്ളൂ.  ജലനിരപ്പ് 2397 അടിയോ 2398 അടിയോ എത്തുമ്പോൾ മാത്രമേ ഘട്ടംഘട്ടമായി അണക്കെട്ടുകൾ തുറക്കുകയുള്ളൂ.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 
	എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ദ്രുതകര്‍മസേനയെ  വിന്യസിച്ചിട്ടുണ്ട്. 
 
									
										
								
																	
	 
	ദുരന്തം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിൽ, എറണാകുളം, ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.