Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി ഡാം നിറയുന്നു; ജലനിരപ്പ് 2394.80 അടിയായി

ഇടുക്കി ഡാം നിറയുന്നു; ജലനിരപ്പ് 2394.80 അടിയായി

ഇടുക്കി ഡാം നിറയുന്നു; ജലനിരപ്പ് 2394.80 അടിയായി
തൊടുപുഴ , തിങ്കള്‍, 30 ജൂലൈ 2018 (16:32 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.20 അടി മാത്രം മതി. 2395 അടിയെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കെഎസ്ഇ‌ബി അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യും. ജലനിരപ്പ് 2399 അടിയാകുമ്പോൾ (റെഡ് അലർട്ട്) നൽകും.
 
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഈ സമയത്താണ്. ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനു ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം.
 
അതേസമയം, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനു മുന്നോടിയായി നാളെ ട്രയൽ റൺ നടത്താൻ കെഎസ്ഇബി തീരുമാനിച്ചു. നാലു മണിക്കൂർവരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്താനാണു തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഞ്ചു കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും പുലി കടിച്ചു കൊണ്ടുപോയി