അബ്ദുൾ സിദ്ദിഖിന്റെ കൊലപാതകം: ആശയങ്ങളെ ഭയക്കുന്നവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നുവെന്ന് എം എം മണി

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (16:06 IST)
കാസർഗോഡ് സി പി എം പ്രകർത്തകൻ അബ്ദുൾ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. പിന്നെയും വർഗീയതയുടെ വാൾതലകൾ തങ്ങളുടെ നേരെ തന്നെ ഉയരുകയാണെന്നും. ആശയങ്ങളെ ഭയക്കുന്നവർ അയുധങ്ങൾ മൂർച്ച കൂട്ടുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
രാഖി മിനുക്കിയ കൊലകത്തികള്‍ കൊണ്ട് പുരോഗമന ആശയങ്ങളെ കൊന്നു തീര്‍ക്കാം എന്ന് നിങ്ങള്‍ കരുതിയെങ്കില്‍നിങ്ങള്‍ക്ക് തെറ്റി. ആശയങ്ങളെ ആയുധങ്ങളാക്കി ഞങ്ങള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 
 
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം 
 
പിന്നെയും വർഗീയതയുടെ വാൾതലകൾ ഞങ്ങൾക്കു നേരെ തന്നെ ഉയരുകയാണ്.....
 
ആശയങ്ങളെ ഭയക്കുന്നവർ 
ആയുധങ്ങൾക്ക് മുർച്ച കൂട്ടുന്നു
 
രാഖി മിനുക്കിയ കൊലകത്തികൾ കൊണ്ട് പുരോഗമന ആശയങ്ങളെ കൊന്നു തീർക്കാം എന്ന് നിങ്ങൾ കരുതിയെങ്കിൽ 
നിങ്ങൾക്ക് തെറ്റി ....
 
ആശയങ്ങളെ ആയുധങ്ങളാക്കി ഞങ്ങൾ പ്രതിരോധിക്കുക തന്നെ ചെയ്യും
 
പ്രിയ സഖാവേ സിദ്ദിഖ് ...
അന്ത്യാഭിവാദ്യങ്ങൾ

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയ 19കാരൻ പിടിയിൽ