Publish Date: Thu, 01 Oct 2020 (08:40 IST)
Updated Date: Thu, 01 Oct 2020 (08:42 IST)
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്‍കി. ഒരുവര്‍ഷത്തേക്കാണ് അവധി അനുവദിച്ചിട്ടുള്ളത്. സസ്‌പെന്‍ഷന്‍ കാലയളവിലും അവധിയുടെ ആനുകൂല്യം ലഭിക്കും. ശിവശങ്കറിന് അവധി അനുവദിച്ചത് അസാധാരണമെന്ന് വിലയിരുത്തല്‍
അതേസമയം സ്വര്‍ണക്കടത്തുകേസില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കൊച്ചിയിലെ എന്‍ ഐഎ കോടതി സന്ദീപിന്റെ രഹസ്യമൊഴി എടുക്കാന്‍ നിര്‍ദേശിച്ചു. സിആര്‍പിസി 164പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്.