പാലക്കാട് ഉപതിരഞ്ഞെടുപ്പ്: എം.സ്വരാജിനെ സ്ഥാനാര്‍ഥിയാകാൻ സാധ്യത
വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ ജയിച്ച സാഹചര്യത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എം.സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറണമെങ്കില്‍ ഉപതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇടതുപക്ഷത്തിനു അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് എം.സ്വരാജിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്.
ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണ് പാലക്കാട്. അതുകൊണ്ട് തന്നെ സ്വരാജിനെ പോലൊരു ജനകീയ നേതാവ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ ത്രികോണ മത്സരത്തിനു സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പിടിക്കാനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പതുക്കെ കയറി വരാനും സാധിക്കും.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ ജയിച്ച സാഹചര്യത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്.