Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ വിഭ്രാന്തിയാണ് ഇതെങ്കിൽ ഇത് വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചന: മാല പാർവതി

Webdunia
വ്യാഴം, 11 മെയ് 2023 (18:53 IST)
ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണെന്നും എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറെയാണ് നമുക്ക് നഷ്ടമായതെന്നും മാലാ പാർവതി പറയുന്നു. ഉയർന്ന് വരുന്ന കെമിക്കൽ ഡ്രഗ്സുകളുടെ ഉപയോഗം കാരണം വരാനിരിക്കുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകമെന്നും ഡ്രഗ്സ് ഉപയോഗം കാരണം സമൂഹത്തിന് ഉണ്ടാകാൻ പോകുന്ന അപകടം വളരെ വലുതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മാലാ പാർവതി പറയുന്നു.
 
മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
 
 

മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ ഭ്രമത്തിന്, പൊലിഞ്ഞത് അമൂല്യ ജീവൻ! ഡോ. വന്ദന ദാസ്.
 
ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്. അതിന്  ഇരയായതാണ് എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും..സമസ്ത മേഖലകളിലും, പ്രത്യേകിച്ച് കുട്ടികളിലും ഉയർന്ന് വരുന്ന കെമിക്കൽ ഡ്രഗ്സ്  നമ്മുടെ നാട്ടിൽ വിതക്കാൻ, പോകുന്ന ദാരുണ സംഭവങ്ങളുടെ  സൂചനയാണ് ഈ കൊലപാതകം.
വിദേശ രാജ്യത്ത് നിന്നൊക്കെ ഇത് പോലെ ഒരു പാട് കുറ്റകൃത്യങ്ങൾ കേൾക്കാറുണ്ട്. ഓസ്ട്രേലിയയിൽ, മാനസിക ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൻ്റെ സുഹൃത്ത്, കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.
 
13 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ, കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആളെ കുറിച്ച്.ആ തരത്തിലുള്ള  പല കേസുകളെ കുറിച്ച്.
കെമിക്കൽ ട്രഗ്സ് നൽകുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടം വലുതാണ്.
ഡോ. വന്ദന ദാസിന് സംഭവിച്ച ദുരന്തത്തിനും, അവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കാൻ പോകുന്ന വലിയ വേദനയ്ക്കും പകരം നൽകാൻ ഒന്നിനും ആകില്ല.
ഒരു പക്ഷേ, മയക്ക് മരുന്നിനെതിരെ ഒറ്റക്കെട്ടായി നിന്ന് ,വന്ദന എന്ന രക്തസാക്ഷിയോട്  ഐക്യപ്പെടാം.
പ്രണാമം എന്നല്ലാതെ ഒന്നും പറയാനില്ല വന്ദന!
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments