'പ്രൊഫസറായ വൈദികന്‍ ബലമായി ചുംബിച്ചു'; തുറന്നുപറച്ചിലുകളുമായി മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ

പൂര്‍ണമായും മഠവും മതവും ഉപേക്ഷിച്ച മരിയ റോസ കേരളത്തിലെ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്

രേണുക വേണു
ഞായര്‍, 24 ഓഗസ്റ്റ് 2025 (12:23 IST)
Maria Rosa

കത്തോലിക്കാസഭയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നെഴുതി മുന്‍ കന്യാസ്ത്രീ മരിയ റോസ. ഡിസി ബുക്‌സ് പബ്ലിഷ് ചെയ്ത 'മഠത്തില്‍ വിട്ടവള്‍, മഠം വിട്ടവള്‍' സാഹിത്യലോകത്ത് ചര്‍ച്ചയാകുകയാണ്. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനില്‍ അംഗമായ മരിയ റോസ 20 വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. 
 
കത്തോലിക്കാസഭയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. സാധാരണ ആത്മകഥകളുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി വളരെ വേറിട്ട ആഖ്യാനശൈലിയാണ് എഴുത്തുകാരി പുസ്തകത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. 
 
പൂണെയില്‍ പഠിക്കാന്‍ പോയ സമയത്ത് വൈദികനായ പ്രൊഫസറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് യുട്യൂബ് ചാനലായ 'ദി ഫ്രെയിംസിനു' നല്‍കിയ അഭിമുഖത്തിലും പുസ്തകത്തിലും മരിയ റോസ വെളിപ്പെടുത്തിയിട്ടുണ്ട്. 


പൂര്‍ണമായും മഠവും മതവും ഉപേക്ഷിച്ച മരിയ റോസ കേരളത്തിലെ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. ജൂലൈ 15 നു രണ്ടാം പതിപ്പ് പുറത്തിറക്കിയ പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോറില്‍ ലഭ്യമാണ്. 199 രൂപ വിലയുള്ള പുസ്തകത്തിനു 10 ശതമാനം ഓഫര്‍ പ്രകാരം 180 രൂപയാണ് ഇപ്പോഴത്തെ വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments