Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുവിന്റെ മരണം; പല പോസിൽ കുമ്മനം, പരിഹസിച്ച് സോഷ്യൽ മീഡിയ

ഇതിനെ വേഷം കെട്ടൽ എന്ന് പറയും...

മധു
, ശനി, 24 ഫെബ്രുവരി 2018 (16:29 IST)
മോഷണം ആരോ‌പിച്ച് അട്ടപ്പാടയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മധുവിനെ നാട്ടുകാർ മർദ്ദിച്ചത് കൈകൾ കെട്ടിയായിരുന്നു. ഇതിനു സമാനമായ രീതിയിൽ തന്നെയാണ് കുമ്മനവും തന്റെ പ്രതിഷേധം അറിയിച്ചത്. 
 
സ്വന്തം കൈകൾ കൂട്ടികെട്ടിയാണ് കുമ്മനം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് പ്രതിഷേധിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈകെട്ടിയ ശേഷം പല പോസിലുള്ള ചിത്രങ്ങളായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഇതെല്ലാം ഡിലീറ്റ് ചെയ്ത്, അതിൽ നിന്നും നല്ലൊരു ചിത്രം നോക്കി രണ്ടാമതും പോസ്റ്റിട്ടിരിക്കുകയാണ് കുമ്മനം.
 
ഏതായാലും കുമ്മനത്തിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയകളിൽ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി അധ്യക്ഷൻ ഫാൻസി ഡ്രസ് കളിക്കുകയാണെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്' - മധുവിന്റെ മരണത്തിൽ സ്വന്തം അനുഭവം പങ്കുവെച്ച് നടി