Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിവിരുദ്ധ പീഡനം : മദ്രസാ അധ്യാപകന് 67 വർഷത്തെ കഠിന തടവ്

പ്രകൃതിവിരുദ്ധ പീഡനം : മദ്രസാ അധ്യാപകന് 67 വർഷത്തെ കഠിന തടവ്
എറണാകുളം , വെള്ളി, 1 ജൂലൈ 2022 (11:26 IST)
എറണാകുളം: പതിനൊന്നു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകനെ കോടതി 67 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് പെരുമ്പാവൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി.സതീഷ് ശിക്ഷിച്ചത്.
 
2020 ജനുവരിയിൽ മദ്രസയിലെ മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ തന്റെ മൊബൈൽ ഫോൺ വീട്ടിലേക്ക് നൽകി അശ്ളീല ദൃശ്യങ്ങൾ കാണിക്കാനും ശ്രമിച്ചിരുന്നു. പീഡനത്തിന് വിധേയനായ കുട്ടി അധ്യാപകർ വഴി ചൈൽഡ് ലൈനിനെ വിവരം അറിയിച്ചതോടെയാണ് സംഭവം വെളിയിലായത്.  
 
പല വകുപ്പുകളിലായി പോക്സോ കുറ്റം തെളിഞ്ഞതോടെ 20 വർഷം ശിക്ഷ ഇയാൾ ഒരുമിച്ചു അനുഭവിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാര പദവിയിൽ ഇരുന്നുള്ള പീഡനം, പന്ത്രണ്ട് വയസിൽ താഴെയുള്ള പീഡനം എന്നീ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 67 വർഷത്തെ ശിക്ഷ നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ