Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി, മഹിളാമോർച്ച നേതാവ് രാജിവെച്ചു

തൃശൂർ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി, മഹിളാമോർച്ച നേതാവ് രാജിവെച്ചു
, തിങ്കള്‍, 12 ഏപ്രില്‍ 2021 (13:51 IST)
തിരെഞ്ഞെടുപ്പിന് പിന്നാലെ തൃശൂർ ജില്ലയിലെ ബിജെപിയിൽ വീണ്ടും കലഹം. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും ജി​ല്ല ഭാ​ര​വാ​ഹി​യു​മാ​യ ഉ​ഷ മരു​തൂ​ർ രാജിവെച്ചു.  ജി​ല്ല നേ​തൃ​ത്വ​ത്തി​ൻെറ സ്ത്രീവിരു​ദ്ധ നി​ല​പാ​ടും അ​വ​ഗ​ണ​ന​യു​മാ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്ന്​ ഉഷ പറയുന്നു. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ർ​പ്പറേ​ഷ​നി​ലെ പു​തൂ​ർ​ക്ക​ര ഡി​വി​ഷ​നി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി യാ​യി​രു​ന്നു. 
 
നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​രി​ലെ സ്ഥാ​നാ​ർ​ത്ഥിയാ​യി​രു​ന്ന മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ നി​വേ​ദി​ത​യു​ടെ പ​ത്രി​ക ത​ള്ളി​യ​തി​നെ തുടർന്ന് ഗുരുവായൂർ ബിജെപിയിലും കലഹമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍