Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗുരുതര വകുപ്പുകള്‍; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗുരുതര വകുപ്പുകള്‍; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങള്‍
കോട്ടയം , തിങ്കള്‍, 8 ഏപ്രില്‍ 2019 (20:10 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെ അഞ്ച് വകുപ്പുകൾ ചുമത്തി കുറ്റപത്രം. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പടെ 83 സാക്ഷികളാണ് ഉള്ളത്.  

നാളെ പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി ലോക്‍നാ‍ഥ് ബെഹ്‌റ അനുമതി നല്‍കുന്നത്.

അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു,​ അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച്‌ തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു,​ ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച്‌ തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.

83 സാക്ഷികളില്‍ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാർ എന്നിവരും ഉള്‍പ്പെടും. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ചുമത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വത്ത് സമ്പാദിക്കാൻ എട്ട് വയസുകാരനെ ബലി നൽകി ദുർമന്ത്രവാദം, ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കഥ ഇങ്ങനെ !