Webdunia - Bharat's app for daily news and videos

Install App

'മുഖ്യമന്ത്രിയ്കെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു'; സ്വപ്നയുടെ പേരിൽ ശബ്ദസന്ദേശം പുറത്ത്

Webdunia
വ്യാഴം, 19 നവം‌ബര്‍ 2020 (07:23 IST)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുന്നതായി സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ സന്ദേശം. രേഖപ്പെടുത്തിയ മൊഴി വായിച്ചുനോക്കാൻ അനുവദിയ്ക്കുന്നില്ലെന്നും, മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം നൽകിയതായും സ്വപ്നയുടേത് എന്ന് പേരിൽ പ്രചരിയ്ക്കുന്ന ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 
 
ഇന്നലെ രാത്രിയൊടെ ഒരു സ്വകര്യ വെബ്‌പോർട്ടലാണ് സ്വപ്നയുടേത് എന്ന് സംശയിയ്ക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്. 'മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടന്ന് മറിച്ചുനോക്കി ഒപ്പിടൻ പറയുകയാണ് ചെയ്യുന്നത്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിയ്ക്കുവേണ്ടി വിലപേശൽ നടത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. താൻ ഒരിയ്ക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് പറഞ്ഞു' എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.
 
എന്നാൽ ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ആണെങ്കിൽ ആർക്കാണ് സന്ദേശം അയച്ചത് എന്നത് വ്യക്തമല്ല. ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് അഭിഭാഷകനെ കാണാനും ജയിലിൽ ഫോണിൽനിന്നും പുറത്തേയ്ക്ക് വിളിയ്ക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോർഡ് ചെയ്ത ശബ്ദരേഖയാവാം എന്നാണ് ജയിൽവകുപ്പിന്റെ മറുപടി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

അടുത്ത ലേഖനം
Show comments